ഞങ്ങളെക്കുറിച്ച്

ഉല്‍പ്പത്തി

24/05/1989 - ല്‍ സ്ഥാപിതമായതും 1955-ലെ ട്രാവന്‍കൂര്‍ - കൊച്ചി ലിറ്റററി സയന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട്, 1955 പ്രകാരം രജിസ്റ്റര്‍ ചെയ്തതുമായ ഒരു സ്വയംഭരണ സ്ഥാപനമാണ് ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (ADAK) കേരള ഫിഷറീസ് വകുപ്പ് പ്രമോട്ട് ചെയ്തിട്ടുളള ഈ സ്ഥാപനം ചെമ്മീന്‍ കൃഷി വികസനത്തിനായി കുവൈറ്റ് ഫണ്ട് മുഖേന അക്വാട്ടിക് ഫാം, ഒഹിയോ, യു.എസ്.എ. യുടെ സാങ്കേതിക സഹായത്തോടുകൂടി കേരള സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുളളതാണ്. സംസ്ഥാന, കേന്ദ്ര ഗവണ്‍മെന്റുകളുടെയും മറ്റ് ബാഹ്യ ധനസഹായ ശ്രോതസ്സുകളുടെയും സാമ്പത്തിക സഹായത്തോടെ വിവിധ അക്വാകള്‍ച്ചര്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നു. മത്സ്യകൃഷിക്ക് ആവശ്യമായ വിവിധതരം വിത്തുകളുടെയും തീറ്റകളുടെയും മറ്റ് അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉത്പാദനം, വിതരണം, വ്യാപാരം എന്നിവയിലൂടെ ADAK കര്‍ഷകര്‍ക്ക് തൊഴിലവസരങ്ങളും വരുമാനവും നല്‍കി മത്സ്യബന്ധന വികസനം സുഗമമാക്കുന്നു.

ഞങ്ങളുടെ ദര്‍ശനം

പോഷകാഹാര സുരക്ഷ, സാമ്പത്തിക വളര്‍ച്ച, തൊഴില്‍ അവസരങ്ങള്‍ എന്നിവയുടെ സുസ്ഥരി വികസനം.

ഞങ്ങളുടെ ദൗത്യം

  • ശാസ്ത്രീയ പരിപാലനത്തിലൂടെ മത്സ്യകൃഷിയുടെ സുസ്ഥിര വികസനം
  • ജലകൃഷയിലൂടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് ഭക്ഷണവും പോഷകസുരക്ഷയും ഉറപ്പുവരുത്തുക
  • കയറ്റുമതിക്കുളള വസ്തുക്കള്‍ ഉല്‍പാദിപ്പിച്ച് സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക
  • തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക
ലക്ഷ്യങ്ങള്‍

  • അക്വാകള്‍ച്ചര്‍ മേഖല സുസ്ഥിരമായി വികസിപ്പിക്കല്‍;
  • അക്വാകള്‍ച്ചര്‍ വികസന പദ്ധതികളുടെ രൂപീകരണവും നടപ്പിലാക്കല്‍;
  • മത്സ്യം/ചെമ്മീന്‍വിത്ത്, തീറ്റ എന്നിവയുടെ ഉല്‍പാദനവും വിതരണവും;
  • പ്രദര്‍ശനം നടത്തല്‍, സാദ്ധ്യതാപഠനം, ഫീസിബിലിറ്റി സ്റ്റഡി ആന്‍റ് കോസ്റ്റ് ബനഫിറ്റ് അനാലിസിസ് എന്നിവ.
  • സാങ്കേതിക വിദ്യ ഏറ്റെടുക്കല്‍;
  • സ്ഥലം തെരഞ്ഞെടുക്കുന്നതിനും ഫാം നിര്‍മ്മാണത്തിനും നടത്തിപ്പിനും ആവശ്യമായ കണ്‍സള്‍ട്ടന്‍സി സേവനം നല്‍കല്‍;
  • ജലജീവികളുടെ പരിപാലനം നടപ്പിലാക്കുക;
  • നൂതനാശയങ്ങള്‍ക്കുളള സഹകരണ ഗവേഷണ പരിപാടി പ്രോത്സാഹിപ്പിക്കല്‍;
  • പരിശീലനം/ സെമിനാറുകള്‍/ ശില്‍പശാലകള്‍/ ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുക;
  • കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍, ഗവേഷണ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവ ഏറ്റെടുത്ത് സേവനം നല്‍കി പരിപാലനം ഉറപ്പ് വരുത്തുക;