3/11/2020 തീയതിയിലെ G.O(Rt) No. 646/2020/F&P സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പങ്കാളിത്ത സംയോജിത മത്സ്യബന്ധന വികസന പദ്ധതിക്ക് 1600 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പെരുവണ്ണാമൂഴി, കാരാപ്പുഴ, ബാണാസുര സാഗര്‍, കക്കി റിസര്‍വോയറുകളില്‍ ഇതിനായി 400 മത്സ്യകൂടുകള്‍ സ്ഥാപിച്ച് മത്സ്യകൃഷി നടത്തി വരുന്നു. ആദ്യ വിളവെടുപ്പില്‍ 75.68 ടണ്‍ മത്സ്യം ലഭിച്ചതിലൂടെ 128.05 ലക്ഷം രൂപ വരുമാനം ലഭിച്ചിട്ടുണ്ട്. പ്രയോജനപ്പെടുത്താത്ത വിഭവങ്ങള്‍ ഉപയോഗിച്ച് റിസര്‍വ്വോയറുകളിലെ മത്സ്യ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഉപജീവനമാര്‍ഗ്ഗത്തിനായി റിസര്‍വ്വോയര്‍ മത്സ്യബന്ധനത്തെ ആശ്രയിക്കുന്ന എസ്.സി./ എസ്.റ്റി വിഭാഗത്തില്‍പ്പെട്ട തദ്ദേശവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി റിസര്‍വോയര്‍ മത്സ്യസമ്പത്തിൻ്റെ മികച്ച ഉപയോഗക്ഷമതയിലൂടെ മത്സ്യബന്ധന സംസ്ക്കാരത്തിലധിഷ്ഠിതമായ നൂതന ആശയങ്ങള്‍ നടപ്പിലാക്കുക എന്ന സമീപനമാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്.
കൂടാതെ 27/01/2022 -ലെ G.O. (Rt) No. 47/2022/F&P നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം PMMSY-ല്‍ ഉള്‍പ്പെടുത്തി "Integrated Fisheries Development in selected Reservoirs in Kerala" എന്ന പദ്ധതിക്ക് 1081.80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. നെയ്യാര്‍, പീച്ചി, ഇടുക്കി റിസര്‍വോയറുകളില്‍ 100 വീതം HDPE കേജുകള്‍ സ്ഥാപിച്ച് മത്സ്യകൃഷി നടത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ടി റിസര്‍വോയറുകളുടെ പരിസരത്ത് താമസിക്കുന്ന ആദിവാസി സമൂഹത്തില്‍പ്പെട്ട എക്കോ ഡെവലപ്മെന്‍റ് കമ്മിറ്റി അംഗങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കുന്നു. പദ്ധതിയുടെ ഭാഗമായി HDPE കേജുകള്‍ സ്ഥാപിച്ച് മത്സ്യകുഞ്ഞുങ്ങളെ സംഭരിച്ച് പരിപാലിച്ച് വരുന്നു. പദ്ധതിയ്ക്കായി ഇതുവരെ ലഭിച്ച 9,61,80,000/- രൂപയില്‍ 8,70,01,230/- രൂപ ചെലവഴിച്ചിട്ടുണ്ട്.