ശുദ്ധജലത്തില്‍ വളരുന്ന മത്സ്യങ്ങളായ കട്ട്ലാ, രോഹു, മൃഗാല്‍, കോമണ്‍ കാര്‍പ്പ്, ഗ്രാസ് കാര്‍പ്പ്, ഗിഫ്റ്റ്, അനബാസ്, മുരല്‍, ഫംഗേഷ്യസ് തുടങ്ങിയ ഇനം മത്സ്യവിത്തുകള്‍ കൊല്ലത്തിന് സമീപമുളള കുളത്തൂപ്പുഴ, തൃശ്ശൂരിന് സമീപമുളള പീച്ചി, പരപ്പനങ്ങാടിക്ക് സമീപമുളള ഉളളനം ബാലുശ്ശേരിക്ക് സമീപമുളള കല്ലാനോട് എന്നീ സീഡ് ഫാമുകളില്‍ നിന്നും, ഉപ്പ് വെളളത്തില്‍ വളരുന്ന പേള്‍സ്പോട്ട് (കരിമീന്‍), മില്‍ക് ഫിഷ്, മളളറ്റ് തുടങ്ങിയ ഇനം മത്സ്യവിത്തുകള്‍ ഓച്ചിറയ്ക്ക് സമീപമുളള ആയിരംതെങ്ങ്, മാലായ്ക്ക് സമീപമുളള പൊയ്യ, തലശ്ശേരിക്ക് സമീപമുളള എരഞ്ഞോളി ഫാമുകളില്‍ നിന്നും ലഭ്യമാണ്.