ആകെ ഭൂവിസ്തൃതി - 10.95 ഹെക്ടര്‍ ജലവ്യാപന വിസ്തൃതി - 9.07 ഹെക്ടര്‍
ലവണജല മത്സ്യ ഫാം
കരിമീന്‍ വിത്തുല്‍പാദനം
ലവണജല മത്സ്യവിത്ത് വളര്‍ത്തല്‍
പെന്‍ കള്‍ച്ചര്‍
കണ്ണൂര്‍ ജില്ലയിലുളള തലശ്ശേരി താലൂക്കിലെ എരഞ്ഞോളി വില്ലേജിലാണ് എരഞ്ഞോളി ലവണജല മത്സ്യഫാം സ്ഥിതി ചെയ്യുന്നത്. ഇതിലേക്കുളള ജലസ്രോതസ്സ് എരഞ്ഞോളി-ധര്‍മ്മടം ബ്രാക്കിഷ് വാട്ടര്‍ സിസ്റ്റം ആണ്. 10.95 ഹെക്ടര്‍ വിസ്തൃതിയുളള ഈ പ്രദേശത്ത് 6 കുളങ്ങളിലായി 9.07 ഹെക്ടര്‍ ജലവ്യാപന വിസ്തൃതിയാണുളളത്.
ജലകൃഷിയിലെ നൂതന ആശയമായ മില്‍ക്ക്ഫിഷ് ഫാമിംഗിന്റെ പ്രദര്‍ശന ഫാം, മില്‍ക്ക്ഫിഷ്, പൊംമ്പാനോ, ഗ്രേ-മുളളറ്റ് എന്നിവയുടെ കുളങ്ങളിലെ കൃഷി, ബയോഫ്ളോക്ക് ടാങ്കുകളിലെ വനാമി ചെമ്മീന്‍ കൂഷി, കൂടാതെ മസ്സല്‍ ഫാമിംഗ്, പെന്‍ കള്‍ച്ചര്‍, കേജ് ഫാമിംഗ് എന്നിവയുടെ പ്രദര്‍ശന ഫാമുകളും ഇവിടെ നടപ്പിലാക്കി വരുന്നു.
കരിമീന്‍ വിത്തുല്‍പാദനം, നഴ്സറിയില്‍ വളര്‍ത്തുന്ന മില്‍ക്ക്ഫിഷ് എന്നിവ ഉത്തര മേഖലയിലുളള കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കായി നടപ്പിലാക്കിവരുന്നു.